2026 ജനുവരി 3, ശനിയാഴ്‌ച

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, 
എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.

2025 നവംബർ 27, വ്യാഴാഴ്‌ച

മായ

വാനിലെ പ്രഭാ നിർവൃതിയിൽ
ദലമർമ്മര രാഗമായി
കാർമേഘത്തിൽ
നീ പെയ്ത മഴയിൽ
നനഞ്ഞു ഞാനും
കണങ്ങൾ പൊടിഞ്ഞു
മൃദല മായയിൽ
നെല്ല് കതിരുകൾ വിരിഞ്ഞു
ഋതുക്കൾ മായുവാനും
നിന്നിലും എന്നിലും
കാത്തു വെച്ച മാരിയ്ക്കായി
ഞാൻ കാത്തിരിപ്പു
പുത്തൻ നാമ്പുകൾ മുളയ്ക്കാനായി.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.