കടലോളം സ്നേഹമുണ്ട് ഉള്ളിൽ, നോക്കിനിന്നാൽ തിരയോളം മാത്രം കാണാൻ പറ്റു.
2022 ഫെബ്രുവരി 7, തിങ്കളാഴ്‌ച
2022 ഫെബ്രുവരി 4, വെള്ളിയാഴ്‌ച
ജീവിത്തങ്ങൾ
ഈ ജീവിതത്തെക്കുറിച്ച് ഓർത്തിട്ടുണ്ടോ , നമ്മൾ ഇവിടെ മുമ്പ് ജീവിച്ചിരുന്ന ഒരാളുടെ ജീവിതം തന്നെയാണ് ജീവിക്കുന്നത്. ഈ ഭൂമിയിൽ ജീവിച്ചവരുടെ എണ്ണം ചിന്തയുടെയും അപ്പുറമാണ്. അവരിൽ ഒരു ആയിരം പേരുടെ ജീവിതം തന്നെയാണ് ഇവിടെ പലരും ജീവിക്കുന്നത് . അതു തന്നെ തുടർന്നുകൊണ്ടിരിക്കുന്നതും. പുതിയത് ആയി മാറ്റം തന്നെയാണുള്ളത്. ആ മാറ്റം കൊണ്ട് വരുന്നവർ ചരിത്രത്തിന്റെ ഭാഗമാവുന്നു. എന്നാൽ ഭൂരിഭാഗം പേരും മറ്റുള്ളവർ എന്ത് പറയും എന്നാലോചിച്ചു ജീവിക്കുന്നു. ഇവർ ഈ ചരിത്രം പഠിച്ചു ജീവിതം തീർക്കും. ഒരു വിഭാഗം പേർ അവരുടെ സ്വാതന്ത്രം അവരുടെ സന്തോഷത്തിനായി ഉപയോഗിക്കും. ഇവർ മാറ്റത്തിന്റെ അനിവാര്യത മറ്റുള്ളവരെ അറിയിക്കും. ഇനി ചെറിയ ഒരു വിഭാഗം മാത്രം മറ്റുള്ളവരെ വേദനിപ്പിക്കാനായി ജീവിക്കും. ഇവർക്ക് കുറ്റപ്പെടുത്തലുകൾ ആയിരിക്കും ജീവിതം. ജീവിതം ചെറിയ ഒരു യാത്രയാണ് അത് നല്ല യാത്ര ആകുവാൻ നോക്കുക. യാത്രയിൽ വഴി തെറ്റിയാലും ബുദ്ധിമുട്ടുള്ളത് ആയാലും എത്തിപ്പെടാൻ പറ്റുന്ന ലക്ഷ്യസ്ഥാനം നിങ്ങളെ പ്രാധാന്യം നേടിത്തരുന്ന ആകട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഹാസ്യം
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
വാനിലെ പ്രഭാ നിർവൃതിയിൽ ദലമർമ്മര രാഗമായി കാർമേഘത്തിൽ നീ പെയ്ത മഴയിൽ നനഞ്ഞു ഞാനും കണങ്ങൾ പൊടിഞ്ഞു മൃദല മായയിൽ നെല്ല് കതിരുകൾ വിരിഞ്ഞു ...