2022 സെപ്റ്റംബർ 4, ഞായറാഴ്‌ച
ദൈവത്തിന്റെ ചിരി
എന്റെ സുഖ നിദ്രയിൽ ഞാൻ സ്വപ്നം കണ്ടു. വലിയൊരു രാജ്യ സദസ്സ് അതിന്റെ അങ്ങേയറ്റത്ത് ഒരു ദിവ്യ വെളിച്ചം. ഞാൻ അതിലേക്ക് പയ്യെ നടന്നെടുത്തു. ചുറ്റും പ്രൗഢഗംഭീരമായ സദസ്സ്. ദിവ്യ വെളിച്ചത്തിന് അടുത്ത് എത്തിയപ്പോൾ ഞാൻ നോക്കി. ഞാൻ ദൈവത്തെ കണ്ടു. ഞാൻ ദൈവത്തെ നോക്കി ആദരവോടെ ചോദിച്ചു. എന്തിനാണ് ഞങ്ങളെ ഭൂമിയിൽ കഷ്ടപ്പെടുത്തുന്നത് അങ്ങയുടെ കൂടെ തന്നെ നിർത്തിയാൽ പോരെ. ദൈവം ചിരിച്ചു എന്നെ നോക്കിക്കൊണ്ട് പറഞ്ഞു ഞാൻ എല്ലാ ജീവജാലങ്ങൾക്കും എൻ്റെ കൂടെ നിൽക്കാൻ ഒരു ദിവസം സമയം നൽകും. പക്ഷേ അതിനുശേഷം അവർ എന്നെ വിട്ടു പോകാറില്ല. ഞാൻ ദൈവത്തെ നോക്കി ചിരിച്ചു മെല്ലെ തിരിഞ്ഞു നടന്ന അകലാൻ തുടങ്ങിയ അവിടെ നിന്നും മെല്ലെ എന്റെ കണ്ണുകൾ തുറന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഹാസ്യം
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
വാനിലെ പ്രഭാ നിർവൃതിയിൽ ദലമർമ്മര രാഗമായി കാർമേഘത്തിൽ നീ പെയ്ത മഴയിൽ നനഞ്ഞു ഞാനും കണങ്ങൾ പൊടിഞ്ഞു മൃദല മായയിൽ നെല്ല് കതിരുകൾ വിരിഞ്ഞു ...