2023 മേയ് 28, ഞായറാഴ്‌ച

അകൽച്ച

പുതിയ അനുഭവം എപ്പോഴും പഴയ അനുഭവങ്ങളുടെ വീര്യം കുറച്ചു തോന്നിക്കും. അത്  പുതിയതിനോടുള്ള രസം മാത്രം ആണ്.നിങ്ങളിൽ നിന്ന് ഒരാൾ അകന്നു മാറുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അതിന് നിങ്ങൾ തന്നെ ആണ് കാരണം. പുതുമയിൽ അയാൾ വ്യത്യസ്തമായ ഏതോ ഒന്ന് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അവരുടെ പെരുമാറ്റത്തിൽ തന്നെ പ്രകടമായിരിക്കും. എന്താണ് ആ പുതിയ അനുഭവം അത് വ്യക്തമായ ആശയവിനിമയത്തിലൂടെ മാത്രമേ അറിയുവാൻ സാധിക്കു. അത് മനസ്സിലാക്കി തന്നിൽ അത് വരുത്താൻ കഴിയും എങ്കിൽ ആ ഒരു പരിശ്രമം നടത്താം. ഒരു പക്ഷെ ആ ഒരു പരിശ്രമം നടത്തി എന്ന അനുഭവം തന്നെ മാറ്റങ്ങൾ വരുത്താം. കാരണം നിങ്ങളുടെ പഴയ അനുഭവങ്ങൾ ആഴത്തിൽ പതിഞ്ഞതാണ് എങ്കിൽ ആരു വിചാരിച്ചാലും പറിച്ചെറിയാൻ കഴിയില്ല.

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.