2023 മേയ് 28, ഞായറാഴ്‌ച

കവിത

അനുരാഗം എന്നിൽ നിറയുന്ന നേരം
മനമാകെ നീ മാത്രം

രാഗ ഗാനമായി നിൻ സ്വരം എന്നിൽ
മഴയായി പൊഴിയും നറു തുള്ളികള്‍
മുത്തായി മാറിയ പോലെ....


കവിളിണകളിൽ ഹർഷമായി 
മിഴികളിൽ വസന്തം നീ അഴകേ
മൂകമായി പ്രണയം നമ്മിൽ തെളിഞ്ഞു
വഴികളിൽ.....

അനുരാഗം എന്നിൽ നിറയുന്ന നേരം
മനമാകെ നീ മാത്രം

നിമിഷങ്ങൾ എല്ലാം നിറം പകരാൻ
കൺമണി 
ഈ ലോകം എന്നിൽ കനവായി സഖീ...
എൻ വരികളിൽ നീ 

നിഴൽ പോലെ വരാം താരമേ.....

ഹാസ്യം

എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു,  എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.