2023 മേയ് 28, ഞായറാഴ്‌ച
ഗുണം
നിങ്ങളെ കുറിച്ച് നിങ്ങൾ ബോധവൻ ആയിരുന്നാൽ മതി. അത് ആരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതില്ല. അത് നിങ്ങളുടെ സന്തോഷത്തെ ബാധിക്കും. നിങ്ങൾ നല്ലത് ചെയ്യുക. അത് നിങ്ങളെ സ്നേഹിക്കുന്നവർ അറിയും. കാരണം അവർ നിങ്ങളെ അറിയുവാൻ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ തെറ്റ് കാണുന്നവർക്ക് അത് തന്നെ വീണ്ടും ആവർത്തിക്കും എന്ന് കരുതുന്നവരാണ്. ചിലർക്ക് അറിയാം മാറ്റം എല്ലാവരിലും സംഭവിക്കുമെന്ന്. അവർ നമ്മുക്ക് അവസരങ്ങൾ തരും. ജീവിതം ഇവരിൽ എല്ലാവരിലും കൂടി കടന്നു പോകും. അത് കൊണ്ട് തന്നെ നമ്മൾ ആദ്യം നമ്മുടെ തെറ്റ് കാണുക അത് നമ്മളെ കൊണ്ട് മാറ്റുവാൻ പറ്റുന്നതാണെങ്കിൽ തീർച്ചയായും മാറ്റുക. എല്ലാവരും ശരിലൂടെ മാത്രം കടന്നു പോകുന്നവരല്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറുവാൻ തുടങ്ങുമ്പോൾ അത് രണ്ടു പേർക്കെങ്കിലും ഗുണം ഉള്ളത് ആകട്ടെ ഒന്ന് നാം മറ്റൊന്ന് നമ്മൾ സ്നേഹിക്കുന്ന ആൾ.
എഴുത്തുകൾ
- സ്നേഹം പാട്ട് പോലെ ആണ്.... അത് മനസ്സിലാക്കവർ അതിൽ അലിഞ്ഞു ചേരും.... കേൾക്കുന്നവർക്ക് രണ്ടു അഭിപ്രായവും.
- അവൾ ഉറങ്ങുമ്പോൾ പോലും... നിനക്ക് അവളെ പ്രണയിക്കാൻ പറ്റുമെങ്കിൽ....അവൾ സ്വപ്നങ്ങളിൽ പോലും സന്തോഷം കണ്ടെത്തും.
-ഇലയ്ക്ക് പ്രണയം താങ്ങിനിർത്തിയ കാറ്റിനോട് അല്ല....
ചുംബിക്കാൻ കൊതിച്ച മണ്ണിനോട് ആയിരുന്നു....
-തോൽപ്പിക്കാൻ ജീവിതത്തിൽ കുറെ പേർ ഉണ്ട്. പക്ഷേ അത് തോൽവി അല്ല, പാഠം എന്ന് ചിന്തിക്കുന്നത് ആണ് നല്ല മനോഭാവം.
- എഴുതാൻ വേണ്ടി എഴുതരുത് എന്ന് ഞാൻ കേട്ടിട്ടുണ്ട്.... അതുകൊണ്ട് വായിക്കാൻ വേണ്ടി എനിക്ക് എഴുതണം.
- നിങ്ങൾക്ക് വേണ്ടി ജീവിക്കുക.. അതിലൂടെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുക.
-യാത്രകൾ എപ്പോഴും അനുഭവങ്ങൾ ആകുക. അത് മനുഷ്യന്റെ മനസ്സിലേക്ക് ആയാലും.... പാതയുടെ അനന്തതയിലേക്ക് ആയാലും.
പുതിയ താളുകൾ
ഒരിക്കൽ വായിച്ച് പുസ്തകം വീണ്ടും വായിക്കുന്നത് സമയനഷ്ടം ആണ്, പുതിയ പുസ്തകങ്ങൾ ഒരുപാടുണ്ട്....
(ഓർമ്മകളിൽ തന്നെ ജീവിക്കാതെ ഇരിക്കുക)
നന്ദി.
എഴുതുവാൻ എനിക്ക് വാക്കുകൾ ഇല്ലെങ്കിലും....
എന്റെ വരികൾക്ക് കാതോർക്കുന്ന നൂറു
കാതുകൾ കാണിച്ചു തന്ന മിഴികൾക്ക് നന്ദി.
ഒരീണം
മിഴികളാല്‍ വാചാലമായ നിൻ നർമല്യം
എനിലെ കവിതയ്ക്ക് ഓളമായി
കാറ്റിനും വെയിലിനും ഒരീണമായി
പാടാൻ മറന്ന പാട്ടായി.....
വാക്കുകൾ
വാക്കുകൾ അളന്നു മുറിച്ചു ഉപയോഗിക്കുന്നവരാണ് യഥാർത്ഥ സമർത്ഥന്മാർ. വാക്കുകൾക്ക് അതീവ ഉന്മേഷം നൽകുവാൻ സാധിക്കും അതുപോലെതന്നെ വേദന പെടുത്തുവാനും. ഒരാളുടെ വാക്കുകൾ കൊണ്ട് ആയിരം പേരെ വേദനിപ്പിക്കാനും അതുപോലെതന്നെ പ്രചോദനം ഏൽപ്പിക്കാനും കഴിയും. വാക്കുകൾ വേണ്ടവിധം ഉപയോഗിച്ചാൽ ആരും തന്നെ നമ്മുടെ പരിമിതികളും മറ്റുള്ളവരുടെ പിഴവുകളും നമ്മളിൽ നിന്നും അറിയില്ല. നമ്മുടെ പരിമിതികൾ കുറ്റങ്ങളും മറ്റുള്ളവരുടെ പിഴവുകൾ കുറ്റപ്പെടുത്തലുകളും ആയി മാറും. ഇവ രണ്ടും അളന്നുമുറിച്ച് സംഭാഷണം നടത്തുന്നവൻ സമർത്ഥൻ. ചുരുക്കി പറഞ്ഞാൽ "എല്ലില്ലാത്ത നാവു കൊണ്ട്
പലരൂടെയും നട്ടെല്ല് തകർത്തവരാണ്
നമ്മൾ ചിലരെങ്കിലും".
നിൻ സ്വരം
കാറ്റു മൂളവേ....
രാഗ ഗാനമായി നിൻ സ്വരം എന്നിൽ
മഴയായി പൊഴിയും നറു തുള്ളികള്‍
മുത്തായി മാറിയ പോലെ....
അകൽച്ച
പുതിയ അനുഭവം എപ്പോഴും പഴയ അനുഭവങ്ങളുടെ വീര്യം കുറച്ചു തോന്നിക്കും. അത് പുതിയതിനോടുള്ള രസം മാത്രം ആണ്.നിങ്ങളിൽ നിന്ന് ഒരാൾ അകന്നു മാറുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അതിന് നിങ്ങൾ തന്നെ ആണ് കാരണം. പുതുമയിൽ അയാൾ വ്യത്യസ്തമായ ഏതോ ഒന്ന് ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അവരുടെ പെരുമാറ്റത്തിൽ തന്നെ പ്രകടമായിരിക്കും. എന്താണ് ആ പുതിയ അനുഭവം അത് വ്യക്തമായ ആശയവിനിമയത്തിലൂടെ മാത്രമേ അറിയുവാൻ സാധിക്കു. അത് മനസ്സിലാക്കി തന്നിൽ അത് വരുത്താൻ കഴിയും എങ്കിൽ ആ ഒരു പരിശ്രമം നടത്താം. ഒരു പക്ഷെ ആ ഒരു പരിശ്രമം നടത്തി എന്ന അനുഭവം തന്നെ മാറ്റങ്ങൾ വരുത്താം. കാരണം നിങ്ങളുടെ പഴയ അനുഭവങ്ങൾ ആഴത്തിൽ പതിഞ്ഞതാണ് എങ്കിൽ ആരു വിചാരിച്ചാലും പറിച്ചെറിയാൻ കഴിയില്ല.
പ്രണയം
കല്ലിനെ പോലും സുന്ദരം ആകും കലാകാരൻ....
വാക്കുകളെ പോലും ഇമ്പമുള്ളത് ആകും എഴുത്തുകാരൻ.....
മനസ്സിനെ പോലും പൈങ്കിളി ആകും പ്രണയം.....
അപ്പോൾ പ്രണയവും സൃഷ്ടാവ് അല്ലേ......
ഉത്തരവാദിത്വങ്ങൾ
എല്ലാവർക്കും അവരവരുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാൻ കഴിയില്ല. വീട്ടിൽ നിന്നോ കൂട്ടുകാരിൽ നിന്നോ ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറാൻ കഴിഞ്ഞാൽ പിന്നെ അത് പഠിക്കുന്നത് ജോലിയിലൂടെ തന്നെയാണ്. കാരണം അവിടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല. അവിടെ നമ്മുടെ പ്രവർത്തിയാണ് നമ്മുടെ അടയാളം.അവിടെ കർത്തവ്യ നിർവ്വഹണത്തിൽ വീഴ്ച പറ്റിയാൽ നിങ്ങൾ നിങ്ങളെ തന്നെ ചൂണ്ടി കാണിക്കേണ്ടി വരും. വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും ജോലിസ്ഥലത്ത് നിന്നും നാം പഠിക്കുന്നത് ഉത്തരവാദിത്തങ്ങളെ കുറിച്ചാണ്. അവസാനം എത്തിച്ചേരുന്നത് ദാമ്പത്യം എന്നാ വലിയ ഒത്തുചേരലിലാണ്.
മിഴിനീർ
എൻ്റെ കണ്ണുകൾ എന്നോട് ചോദിച്ചു എന്ത് പാപങ്ങൾ ആണ് ചെയ്തത് ഇങ്ങനെ കരയാൻ, ഞാൻ പറഞ്ഞു 'ഞാൻ പാവം ആയത് കൊണ്ട് ആണ് ഇങ്ങനെയായത് ക്ഷമിക്കുക എന്നോട് '.
കവിത
അനുരാഗം എന്നിൽ നിറയുന്ന നേരം
മനമാകെ നീ മാത്രം
രാഗ ഗാനമായി നിൻ സ്വരം എന്നിൽ
മഴയായി പൊഴിയും നറു തുള്ളികള്‍
മുത്തായി മാറിയ പോലെ....
കവിളിണകളിൽ ഹർഷമായി
മിഴികളിൽ വസന്തം നീ അഴകേ
മൂകമായി പ്രണയം നമ്മിൽ തെളിഞ്ഞു
വഴികളിൽ.....
അനുരാഗം എന്നിൽ നിറയുന്ന നേരം
മനമാകെ നീ മാത്രം
നിമിഷങ്ങൾ എല്ലാം നിറം പകരാൻ
കൺമണി
ഈ ലോകം എന്നിൽ കനവായി സഖീ...
എൻ വരികളിൽ നീ
നിഴൽ പോലെ വരാം താരമേ.....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
ഹാസ്യം
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
എല്ലാവരേയും ചിരിപ്പിക്കാൻ ഞാൻ ശ്രമിച്ചു അവർ ചിരിക്കുന്ന ഇടയ്ക്കു, എന്നെ ചിരിപ്പിക്കാൻ അവർ മറന്നു.
-
വാനിലെ പ്രഭാ നിർവൃതിയിൽ ദലമർമ്മര രാഗമായി കാർമേഘത്തിൽ നീ പെയ്ത മഴയിൽ നനഞ്ഞു ഞാനും കണങ്ങൾ പൊടിഞ്ഞു മൃദല മായയിൽ നെല്ല് കതിരുകൾ വിരിഞ്ഞു ...